
തിരുവല്ല: പെട്രോൾ പമ്പിലെത്തിയ യുവാവിനെ ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആക്രമിച്ചു. മുത്തൂർ സ്വദേശി രാഹുൽ (21) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി മണിപ്പുഴയിലെ എച്ച്.പി.യുടെ പെട്രോൾ പമ്പിലാണ് സംഭവം. ബൈക്കിൽ പെട്രോൾ അടിച്ചശേഷം ഗൂഗിൾ പേ ചെയ്യുന്നതിന് സാങ്കേതിക തടസമുണ്ടായതിനെ തുടർന്ന് പണം അടയ്ക്കാത്തതിന്റെ പേരിൽ പമ്പിലെ ജീവനക്കാർ ചേർന്ന് രാഹുലിലെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ പമ്പ് മാനേജരുടെയും കണ്ടാലറിയാവുന്ന മൂന്ന് ജീവനക്കാരുടെയും പേരിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു.