തിരുവല്ലാ: ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല പുഷ്പമേള ജനുവരി 20 മുതല്‍ 29 വരെ തിരുവല്ലാ മുനിസിപ്പല്‍ മൈതാനിയിൽ നടക്കും. പുഷ്പമേളയുടെ ലോഗോ തയാറാക്കുന്ന വ്യക്തിക്ക് അവാര്‍ഡ് നല്‍കും. ലോഗോ ലഭിക്കേണ്ട അവസാന തീയതി 15. മേളയോടനുബന്ധിച്ച് മികച്ച കർഷകനുള്ള അവാർഡ് 10001 രൂപയും പ്രശസ്തി പത്രവും നൽകും. ഈമാസം 31ന് മുമ്പ് പുഷ്പമേള ഓഫീസിൽ അപേക്ഷ നൽകണം. ഫോണ്‍: 0469 4070839.