റാന്നി : റാന്നിയിൽ നടക്കുന്ന അയ്യപ്പ മഹാ സത്രത്തിന്റെ നടത്തിപ്പിന് മുൻപായുള്ള അവലോകന യോഗം നടന്നു. പാർക്കിംഗ്, സുരക്ഷാ എന്നീ ക്രമീകരണങ്ങൾ റിട്ടയേർഡ് പൊലീസ് സൂപ്രണ്ട് പി.വി വിജയൻ വിലയിരുത്തി. കുടിവെള്ളം, വൈദ്യുതി, ശബ്ദം, വെളിച്ചം എന്നീ ക്രമീകരണങ്ങൾ സംഘാടക സമിതി പരിശോധിച്ചു. ഒരേ സമയം 5000 ഭക്തരെ അസുകാര്യങ്ങളില്ലാതെ ഉൾക്കൊള്ളാനാകും വിധമാണ് സത്ര വേദി ക്രമീകരിച്ചിരിക്കുന്നത്. സത്ര വേദിയിൽ എത്തുന്ന ഭക്ത ജനങ്ങൾക്ക് അന്നദാനവും ലഭിക്കും. രാവിലെ 7 മുതൽ 9 വരെയും ഉച്ചക്ക് 1 മുതൽ 2 വരെയുമാണ് അന്നദാനം ലഭിക്കുക.