അടൂർ:കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അടൂർ താലൂക്ക് സമ്മേളനം നഗരസഭ അദ്ധ്യക്ഷൻ ഡി.സജി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു. മണ്ണടി പരമേശ്വരൻ, ഡി.കെ ജോൺ ,ഡോ : വർഗീസ് പേരയിൽ ,എസ്.മനോജ്, പറക്കോട് അൻസാരി, ശാന്തൻപിള്ള , ജോർജ് ജോസഫ് ,എൻ രാധാകൃഷ്ണൻ , സാംകുട്ടി, എസ് വിശ്വനാഥൻ പിള്ള എന്നിവർ പ്രസംഗിച്ചു.