1
പി.കെ.രമേശ്

മല്ലപ്പള്ളി: സ്വകാര്യ ബസിന്റെ പിന്നിലിടിച്ച ബൈക്കിലെ പിൻസീറ്റ് യാത്രക്കാരൻ മരിച്ചു. നെടുങ്ങാടപ്പള്ളി ആഫ്രിക്കപ്പടി ഇടുക്കോലിൽ രാജപ്പന്റെ മകൻ പി.കെ.രമേശ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മങ്കുഴിപ്പടിക്ക് സമീപമാണ് അപകടം. കോട്ടയം ഭാഗത്തേക്കാണ് ഇരുവാഹനങ്ങളും സഞ്ചരിച്ചിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന ആൾക്ക് പരിക്കില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് മരിച്ചത്.സംസ്കാരം പിന്നീട്.

അമ്മ: ചെല്ലമ്മ, സഹോദരങ്ങൾ: രവി, രഘു, റജി, രാജു, രാജേഷ്, സുജ,