11-sob-prof-m-george
പ്രൊഫ. എം. ജോർജ്ജ്

തിരുവല്ല: മാർത്തോമ്മാ കോളേജ് റിട്ട. ഇംഗ്ലീഷ് അദ്ധ്യാപകനും ലൈബ്രേറിയനും ആയിരുന്ന കുറ്റപ്പുഴ മട്ടയ്ക്കൽ തോപ്പിൽ പ്രൊഫ. എംജോർജ്ജ് (87) നിര്യാതനായി. ഓൾ കേരള കോളേജ് ലൈബ്രറി അസോസിയേഷൻ ട്രഷറർ ആയിരുന്നു. ചെന്നിത്തല മട്ടയ്ക്കൽ തോപ്പിൽ കുടുംബാംഗമാണ്. സംസ്​ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് കുറ്റപ്പുഴ ജറുസലേം മാർത്തോമ്മാ പള്ളിയിൽ. തിരുവല്ല മെഡിക്കൽ മിഷൻ മുൻ നഴ്‌​സിംഗ് സൂപ്രണ്ട് തിരുവല്ല മൂത്തേടത്ത് സാറാമ്മ ജോർജാണ് ഭാര്യ. മക്കൾ. ഡോ.അനിൽ ജോർജ് ബഹന്നാൻ അൽസലാം ഹോസ്പിറ്റൽ കുവൈറ്റ്, ഡോ. അജിത് ജോർജ് ബഹന്നാൻ യു.കെ., മരുമക്കൾ. തിരുവല്ല മതിലുങ്കൽ ലിജി അനിൽ ബഹന്നാൻ, തിരുവല്ല പാറക്കടവിൽ ജെയിൻ ജോർജ് ബഹന്നാൻ.