പത്തനംതിട്ട: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ മാറ്റുവാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആന്റോ ആന്റണി എം.പി. നഗരത്തിലെ റോഡുകൾ തകർന്ന് ഗതാഗത സംവിധാനം തകർന്നെന്ന് ആരോപിച്ചും റോഡ് പുനുരുദ്ധാരണം അടിയന്തരമായി നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാരായ അഡ്വ.എ.സുരേഷ് കുമാറും എം.സി.ഷെറിഫും നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ നടന്ന ഉപവാസ സമരത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ്പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.ശിവദാസൻ നായർ ,പി.മോഹൻരാജ് ,ജോസഫ് എം പുതുശേരി ,എ.ഷംസുദീൻ ടി.എം.ഹമീദ് ,തോമസ് ജോസഫ് ,മാത്യു കുളത്തിങ്കൽ ,വെട്ടൂർ ജ്യോതിപ്രസാദ് ,അനിൽ തോമസ് ,റോബിൻ പീറ്റർ ,കെ.ജാസിംകുട്ടി ,സുനിൽ എസ് ലാൽ ,സജി കൊട്ടയ്ക്കാട് ,ജ്യോതിഷ്കുമാർ,മലയാലപ്പുഴ ,അൻസാർ മുഹമ്മദ് , പി.കെ.ഗോപി,അബ്ദുൾ കലാം ആസാദ് ,റെനീസ് മുഹമ്മദ് ,സജി അലക്സാണ്ടർ ,നഹാസ് പത്തനംതിട്ട ,എൻ എനൈസാം ,സിദ്ദിഖ് നാസർ തോണ്ടമണ്ണിൽ,എ ഫറൂഖ് കെ പി മുകുന്ദൻ ,ബാസിത് താക്കറെ നഗരസഭ കൗൺസിൽ അംഗങ്ങളായ സി.കെ അർജുനൻ , ആനി സജി , ആൻസി തോമസ് ,ഷീന രാജേഷ് എന്നിവർ പ്രസംഗിച്ചു.