പന്തളം : പുതിയതായി പണികഴിപ്പിച്ച പൂഴിക്കാട് വല്യയ്യത്ത് 29-ാം നമ്പർ അങ്കണവാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജോർജ്കുട്ടി ഗ്രേസ് ലാന്റ് സൗജന്യമായി നൽകിയ സ്ഥലത്താണ് അങ്കണവാടി പണികഴിപ്പിച്ചത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷയായിരുന്നു. ഐ.സി.ഡി എസ് ഓഫീസർ സിന്ധു ആർ. മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ അഡ്വ.രാധാകൃഷ്ണണൻ ഉണ്ണിത്താൻ, സീന.കെ, ബെന്നി മാത്യു, കെ.ആർ വിജയകുമാർ, കെ.ആർ.രവി, ടി.കെ സതി, കിഷോർ കുമാർ, ശോഭനകുമാരി തുടങ്ങിയവരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ചടങ്ങിൽ പ്രസംഗിച്ചു ഫോട്ടോ ചിറ്റയം ഉദ്ഘാടനം ചെയ്യന്നത്.