കുടശനാട്: പുലിക്കുന്നു അംബദ്കർ കോളനിയിലെ മികച്ച വിജയം നേടിയ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളെ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം ചെങ്ങറ സരേന്ദ്രൻ എക്‌സ്.എംപി ആദരിക്കും. പുലിക്കുന്ന് സുബ്രഹ്മണ്യ സ്വാമിക്ഷേത്ര സന്നിധിയിൽ ഇന്ന് രാവിലെ ഒൻപതിനു ചേരുന്ന യോഗത്തിൽ അഖില തിരുവിതാംകൂർ കുറവർ മഹാസഭ ബോർഡംഗം എൻ.ആനന്ദൻ അദ്ധ്യക്ഷത വഹിക്കും. കുറവർ മഹാസഭ പ്രസിഡന്റ് അനൂപ് ആനന്ദൻ, സെക്രട്ടറി അനിൽ എ.ആർ, രക്ഷാധികാരി സദാനന്ദൻ, കുടശനാട് മുരളി,ബി.സോമരാജൻ,വാർഡ് മെമ്പർ ആർ.ശശി,ശ്യാം,മനു എന്നിവർ പ്രസംഗിക്കും.