ശബരിമല : അയ്യപ്പ സന്നിധിയിൽ ഭക്തിഗാനമേള അർപ്പിച്ച് കോട്ടയം എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണർ എം.എൻ ശിവപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളയിൽ കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ പാപ്പൻ, റിട്ട.എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ ഉത്രാടം, ശശികുമാർ ചങ്ങനാശേരി, ശുശീലൻ എടത്വ, സി.കെ മധു, സന്തോഷ് കുമാർ, സതീഷ് കുമാർ, ജഗതി അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.