കോന്നി: പുലിപ്പേടിയിൽ കഴിയുന്ന കലഞ്ഞൂർ പഞ്ചായത്തിലെ സ്‌കൂളുകളിലെയും അങ്കണവാടികളിലെയും കുട്ടികൾ.റബർ പ്ലാന്റേഷനോടും വനമേഖലയോടും ചേർന്ന പ്രദേശങ്ങളിൽ നിരവധി എൽ.പി സ്കൂളുകളും അങ്കണവാടികളുമാണുള്ളത്. കൂടൽ, അതിരുങ്കൽ, കുളത്തുമൺ, പോത്തുപാറ, മുറിഞ്ഞകല്ല്, പാടം, എന്നിവിടങ്ങളിലെ എൽ.പി സ്കൂളുകൾ വനമേഖലയോടും റബർ പ്ലാന്റേഷനോടും ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കൂടൽ, തേമ്പാവ്മണ്ണ്, പാടം, തിടി, തട്ടാകുടി, കരയ്കകുഴി, കുളത്തുമൺ, പോത്തുപാറ, അതിരുങ്കൽ, തുടങ്ങിയ പ്രദേശങ്ങളിലെയും അങ്കണവാടികളും വനമേഖലയോടും പ്ലാന്റേഷനോടും ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കുട്ടികളും രക്ഷിതാക്കളും പുലിയിറങ്ങിയായതിനെ തുടർന്ന് ഭയപ്പാടിലാണ്.പലരും കുട്ടികളെ സ്കൂളുകളിലും അങ്കണവാടികളിലും അയയ്ക്കാൻ മടിക്കുകയാണ്. പ്രദേശത്തെ പുലർച്ചെയുള്ള പത്രവിതരണവും, റബർ ടാപ്പിംഗും നിലച്ചു. പലരുടെയും പ്രഭാത സവാരിയും നിലച്ചു.വനത്തിൽ നിന്നും ജനവാസമേഖലയിലെത്തിയ പുലിക്ക് തിരികെ വനത്തിലേക്ക് കയറാൻ കഴിഞ്ഞിട്ടില്ല.റബർ പ്ലാന്റേഷനുകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ റബർകാടുകളിലും പറമ്പുകളിലും പല തവണ പുലിയുടെ സാന്നിദ്ധ്യമുണ്ടായി. പലരും കൂട്ടികളെ കുട്ടികളെ വാഹനങ്ങളിൽ നേരിട്ട് സ്കൂളുകൾ കൊണ്ട് വിടുകയും തരികെ കൊണ്ടുവരികയും ചെയ്യുകയാണ്.കുട്ടികളെ ഇടവേള സമയങ്ങളിൽ ക്‌ളാസ് മുറികൾക്ക് പുറത്തിറങ്ങാൻ അദ്ധ്യപകരും വിലക്കുകയാണ്. പുലിയെ പിടികൂടിയോ മയക്കുവെടിവച്ചോ തിരികെ ഉൾവനത്തിൽ തിരിച്ചയക്കുന്നതുവരെയോ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ് പുലി.