ചെങ്ങന്നൂർ: ചെറിയനാട് സേവാഭാരതിയുടെ നേതൃത്വത്തിൽ മണ്ഡപരിയാരം എൻ.എസ്.എസ് കരയോഗത്തിൽ സൗജന്യ നേത്രരോഗ നിർണയ ക്യാമ്പും രക്തപരിശോധനയും നടത്തി. സതീഷ് ഭട്ടതിരി ഉദ്ഘാടനം ചെയ്തു.ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി ഗോപൻ ഗോകുലം, മോഹനൻ കുറുപ്പ്, ചന്ദ്രൻ, പ്രസന്നകുമാരി , ഡോ.ഹരികുമാർ, നിഷ, സോനു, അഭിരാജ് എന്നിവർ പ്രസംഗിച്ചു.