ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ മാസ്റ്റർ പ്ലാനിലെ പ്രശ്നങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന യോഗത്തിൽ പരിഹാരമുണ്ടാകുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നതെന്ന് കൗൺസിലർമാരായ പി.ഡി.മോഹൻ, ഏബ്രഹാം ജോസ് എന്നിവർ അറിയിച്ചു. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സാധിക്കും. പുനർ പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാൻ മൂന്നുമാസത്തിനകം നിലവിൽ വരുമെന്നാണ് പ്രതീക്ഷ. നഗരസഭ കൗൺസിൽ സ്ഥലം എം.എൽ എയ്ക്കെതിരെ യാതൊരു ആക്ഷേപങ്ങളും ഈ വിഷയത്തിൽ ഉന്നയിച്ചിട്ടില്ല. എന്നാൽ നിലവിലെ കരട് മാസ്റ്റർ പ്ലാൻ നഗരസഭ പുന: പ്രസിദ്ധീകരിക്കുന്നത് വരെ നിലവിലെ മാസ്റ്റർപ്ലാനിലെ കെട്ടിട നിർമാണങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ മാറ്റുവാൻ വേണ്ട അനുകൂല നിലപാട് സർക്കാർ തലത്തിൽ എടുപ്പിക്കുവാൻ വേണ്ട സഹായം മാത്രമാണ് എം.എൽ.എ.യോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കൗൺസിലർമാർ അറിയിച്ചു.