 
ചെങ്ങന്നൂർ: സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് ദി നേഷൻ (സൈൻ), റീജിയനൽ ഡയറക്ടറേറ്റ് ഒഫ് സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ് (ആർ.ഡി.എസ്.ഡി.ഇ.) എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ തൊഴിൽമേള നടത്തി. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് ദിനേഷൻ ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.വി. ഗോപകുമാർ, സി.ഇ.ഒ. പി.ജി. രാമചന്ദ്രൻ, ആർ.ഡി.എസ്.ഡി.ഇ. ഡെപ്യൂട്ടി ഡയറക്ടർ പി.ജി. രാജേന്ദ്രൻ, ബി. കൃഷ്ണകുമാർ, പ്രമോദ് കാരയ്ക്കാട്, സതീഷ് കൃഷ്ണൻ, മനു ജോർജ്, സി. അശോക്, രൂപേഷ് എന്നിവർ പ്രസംഗിച്ചു.