അടൂർ : ജനറൽ ആശുപത്രിക്കുള്ളിലെ നീതി മെഡിക്കൽ സ്റ്റോർ,​ ആശുപത്രിക്ക് എതിർവശമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. പേവാർഡ് കെട്ടിടം പൊളിച്ച് ബഹുനില മന്ദിരം നിർമ്മിക്കുന്നതിനെ തുടർന്നാണിത്. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ചെയർമാൻ അഡ്വ. ബിജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ ചെയർമാൻ ഉമ്മൻതോമസിന് മരുന്ന് നൽകി നഗരസഭ ചെയർമാൻ ഡി. സജി ആദ്യവിൽപ്പന നിർവഹിച്ചു. ടൂർഫെഡ് മുൻ ചെയർമാൻ അഡ്വ. പഴകുളം മധു, ദിവ്യാ റജി മുഹമ്മദ്, റോണി പാണംതുണ്ടിൽ, വി. ശശികുമാർ, ഏഴംകുളം അജു, സി. സുരേഷ്ബാബു, തോപ്പിൽ ഗോപകുമാർ, ബിജിലി ജോസഫ്, അഡ്വ. എം. പ്രിജി, ബിജു സൗന്ദര്യ, അരവിന്ദ് ചന്ദ്രശേഖർ, ആബിദ് ഷെഹിം, അസീസ്, ഉഷാകുമാരി, ജനറൽ മാനേജർ അനിത അജികുമാർ എന്നിവർ പ്രസംഗിച്ചു.