International Universal Health Coverage Day
അന്താരാഷ്ട്ര സാർവത്രിക ആരോഗ്യ പരിപാലനം
2012 ഡിസംബർ 12ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്ക് പുരോഗതി കൈവരിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിച്ച് പ്രമേയം അംഗീകരിച്ചു. പിന്നീട് 2017ൽ ഈ ദിനം (ഡിസംബർ 12) തന്നെയാണ് അന്താരാഷ്ട്ര സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.

ദേശീയ പോയിൻസെറ്റിയ ദിനം
ക്രിസ്മസിനെ വരവേൽക്കാൻ പാതയോരങ്ങളിൽ ക്രിസ്മസ് പൂക്കൾ വിടർന്നു നിൽക്കുന്നത് വലിയ കാഴ്ചതന്നെയാണ്. കേരളത്തിൽ മൂന്നാർ, കുമളി, വയനാട് പ്രദേശങ്ങളിൽ കൂടുതലായി കാണുന്നു.
യുഫോർബിയ പൾചെറിമാ എന്ന ശാസ്ത്രനാമത്തിൽപെട്ട ഈ ചെടി പോയിൻസെറ്റിയ എന്നാണ് അറിയപ്പെടുന്നത്. 1852ൽ അമേരിക്കയുടെ മന്ത്രിയായിരുന്ന ജോയൽ റോബർട്ട്‌സ് പോയിൻസെറ്റാണ് അമേരിക്കയിൽ ഈ ചെടി എത്തിച്ചത്. അതിന്റെ സ്മരണാർത്ഥമാണ് ഈ ചെടിക്ക് പോയിൻസെറ്റിയ എന്ന പേരു വന്നത്. അദ്ദേഹത്തിന്റെ ചരമദിനമായ ഡിസംബർ 12നു പോയിൻസെറ്റിയ ദിനമായി ആചരിച്ചു വരുന്നു.

കെനിയ
Kenya
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയുടെ സ്വാതന്ത്ര്യദിനവും, റിപ്പബ്‌ളിക് ദിനവും ഡിസംബർ 12 ആണ്. 1963 ഡിസംബർ 12ന് ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച കെനിയ 1964 ഡിസംബർ 12ന് റിപ്പബ്‌ളിക്കായി.