തിരുവല്ല : മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുകയും അതിലുറച്ച് പ്രവർത്തിക്കുകയും ചെയ്തവരെ സമൂഹം പിന്തള്ളരുതെന്ന് പീപ്പിൾസ് റിപ്പോർട്ടർ ചീഫ് എഡിറ്റർ മാമ്മൻ വർക്കി പറഞ്ഞു. ഡോ.വറുഗീസ് ജോർജ്ജ് രചിച്ച എം.ജെ.ജോസഫ് അടിയന്തരാവസ്ഥയെ പ്രതിരോധിച്ച വൈദീകൻ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യവും പരിരക്ഷിക്കാൻ പൗരസമൂഹം ജാഗരൂകമായിരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസക്തി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ ആദ്യപ്രതി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് റെജി ശാമുവേൽ ഏറ്റുവാങ്ങി. പ്രൊഫ.ഫിലിപ്പ് എൻ.തോമസ്, പി.ജെ.ജോൺസൻ തുടങ്ങിയവർ പ്രസംഗിച്ചു.