കോന്നി:എ.ഐ.ഡി.ആർ.എം തണ്ണിത്തോട് പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ സെക്രട്ടറി മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കോന്നി മണ്ഡലം വൈസ് പ്രസിഡന്റ് വി.ടി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ ഗോപിനാഥൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ട്രഷറർ സുമതി നരേന്ദ്രൻ, സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.സന്തോഷ്‌, എ.ഐ.ഡി.ആർ.എം കോന്നി മണ്ഡലം സെക്രട്ടറി അനിൽ ചെങ്ങറ,പഞ്ചായത്ത് അംഗം എ.ആർ.സ്വഭു, സി.പി.ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി.സി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന എ ഐ ഡി ആർ എം തണ്ണിത്തോട് പഞ്ചായത്ത് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ മഹേഷ്‌ (സെക്രട്ടറി), മണിരാജൻ(പ്രസിഡണ്ട്‌),ഷീജ ടി ( ഖജാൻജി ) തുടങ്ങിയവരെയും പതിമൂന്ന് അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.