12-book-releasig
ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്ന പുസ്തകത്തിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം അഡ്വ. ആർ. സനൽ കുമാർ നിർവഹിക്കുന്നു

പത്തനംതിട്ട: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പഠന ക്യാമ്പ് സമാപിച്ചു.
രണ്ടുദിവസമായി ചരൽ കുന്നിൽ നടന്ന ക്യാമ്പാണ് സമാപിച്ചത്. സമാപനയോഗം കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്ന പുസ്തകത്തിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം അഡ്വ.ആർ.സനൽ കുമാർ നിർവഹിച്ചു. കുറ്റൂർ ബാങ്ക് സെക്രട്ടറി ശ്രീജിത്ത് ഏറ്റുവാങ്ങി. സഹകരണ മേഖല കടമകൾ ഉത്തരവാദിത്വങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി റിട്ട.അസിസ്റ്റന്റ് രജിസ്ട്രാർ പി.മുരളീധരൻ, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെ കുറിച്ച് വി. എ.രമേശ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.ജി.കൃഷ്ണകുമാർ,ജി. ബിജു, ക്യാമ്പ് കോ - ഓർഡിനേറ്റർ കെ.ജി. രാജേന്ദ്രൻ നായർ,യു.സതീഷ് കുമാർ, ആർ. റെജി, ജലജ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.