 
കൊടുമൺ :കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രാജ്യതലസ്ഥാനത്ത് നടന്ന കർഷക പ്രക്ഷോഭത്തോടെ രാജ്യവ്യാപകമായി തൊഴിലാളി കർഷകവർഗഐക്യം ശക്തിപ്പെട്ടതായും ചിറ്റയം കൂട്ടിച്ചേർത്തു. ബി.കെ.എം.യു അടൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം തുച്ഛമാണ്.അത് കൊണ്ട് നിത്യജീവിത ചിലവ് പുലർത്താൻ പാടാണ്. വേദനം വർദ്ധിപ്പിക്കേണ്ടതാവശ്യമാണന്നും ചിറ്റയം കൂട്ടിച്ചേർത്തു. മണ്ഡലം സെക്രട്ടറി ഷാജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഡി.സജി, അടൂർ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, പന്തളം മണ്ഡലം സെക്രട്ടറി ജി.ബൈജു, അരുൺ കെ .എസ് മണ്ണടി, ബൈജു മുണ്ടപ്പള്ളി, മായ ഉണ്ണികൃഷ്ണൻ, രഘു തെങ്ങമം, അഡ്വ.എസ് അച്യുതൻ, കെ.സി.സരസൻ, ജോർജ് സാമുവൽ, മഞ്ജു, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.