തണ്ണിത്തോട്: എസ്.എൻ.ഡി.പി യോഗം 1421ാം തണ്ണിത്തോട് ശാഖയുടെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസി.സെക്രട്ടറി ടി.പി സുന്ദരേശൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
ഷിബു ഒറ്റപ്ലാവു നിൽക്കുന്നതിൽ (പ്രസിഡന്റ്), അഖിൽ ഉദയൻ (വൈസ് പ്രസിഡന്റ്), ശ്രീജിത്ത് കറുകയിൽ (സെക്രട്ടറി).കമ്മിറ്റി അംഗങ്ങൾ: പ്രസാദ് ,മോഹനൻ, സജി, ഷിബുലാൽ, ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, സുരേഷ്. പഞ്ചായത്ത് കമ്മിറ്റി: സിന്ധു രമേഷ്, ശ്രീലത മോഹൻ, വിക്രമൻ.