റാന്നി: നാറാണംമൂഴി ഗവ.എൽ.പി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പും വികസന സമിതി രൂപീകരണവും നടന്നു. വാർഡ് മെമ്പർ സോണിയ മനോജ് അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറൻപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, പൂർവ വിദ്യാർഥികൾ സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു. ഫിലിം ഡയറക്ടർ പ്രശാന്ത് ബി മോളിക്കലിന്റെ നേതൃത്വത്തിൽ അഭിനയ കളരിയും ജോമോൻ പി.ജെ മടന്തമണ്ണിന്റെ നേതൃത്വത്തിൽ നാടൻപാട്ട് കളരിയും നടന്നു.