
റാന്നി : ളാഹയ്ക്കു സമീപം ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. നിസാര പരിക്കേറ്റ പതിമൂന്ന് തീർത്ഥാടകരെ പെരുനാട്, പത്തനംതിട്ട ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ രാവിലെ അഞ്ചരയോടെ മണ്ണാറക്കുളഞ്ഞി - ചാലക്കയം ശബരിമല പാതയിലെ ളാഹ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ കായംകുളം സ്വദേശികൾ സഞ്ചരിച്ച കാറും തമിഴ്നാട് തെങ്കാശി സ്വദേശികൾ സഞ്ചരിച്ച മിനി ബസുമാണ് അപകടം ഉണ്ടാക്കിയത്. മൂടൽമഞ്ഞു മൂലം ഡ്രൈവർമാർക്ക് വാഹനങ്ങൾ കാണാനാകാത്തതാണ് അപകട കാരണം.