പത്തനംതിട്ട : നഗരസഭയുടെ കുമ്പഴ ഓപ്പൺ സ്റ്റേജ് നവീകരിച്ച് നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ നാടിനു സമർപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരലി അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ ഇന്ദിരാമണിയമ്മ, അംബീകാ വേണു, ജെറി അലക്‌സ്, വാർഡ് കൗൺസിലർ വിമല ശിവൻ, കുമ്പഴ സംയുക്ത ക്രിസ്മമസ് ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ.ജോൺ പനാറയിൽ, സി.ഡി. എസ് ചെയർപേഴ്‌സൺ പൊന്നമ്മ ശശി, അൻസാരി എസ്.അസീസ്, അനിൽ ടൈറ്റസ്, റ്റിജു ദാനിയേൽ, ബിജു മുസ്തഫ, ബിജി ജോസഫ്, കുഞ്ഞുമോൻ കെങ്കിരേത്ത് തുടങ്ങിയവർ പങ്കെടുത്തു.