റാന്നി: അഖിലഭാരത അയ്യപ്പ മഹാസത്രം 15 ന് റാന്നി കുത്തുകല്ലുംപടി മണികണ്ഠൻ ആൽത്തറയ്ക്കു സമീപം തുടങ്ങും. 15ന് രാവിലെ 5.30 ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 9 30 ന് റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ നിന്ന് നാമ ജപ മഹാഘോഷയാത്ര പുറപ്പെടും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. 11 ന് സത്ര സമാരംഭ സഭ ചലച്ചിത്ര താരവും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ മുഖ്യപ്രഭാഷണം നടത്തും, മുംബയ് ബദലാപൂർ ശ്രീരാമദാസ ആശ്രമത്തിലെ സ്വാമി കൃഷാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് പി ജി ശശികുമാര വർമ്മ, പ്രമോദ് നാരായൺ എം.എൽ.എ,​ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, മെമ്പർ പി.എം.തങ്കപ്പൻ, മുൻ പ്രസിഡന്റുമാരായ ജി.രാമൻ നായർ, എ.പദ്മകുമാർ, മുൻ മെമ്പർ എൻ.വാസു, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായർ, മുൻ തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ പി.വേണുഗുപാൽ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ.പ്രകാശ്, യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് കാളിദാസ ഭട്ടത്തിരിപ്പാട്, വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നയന ബാബു, സിബി താഴത്തില്ലത്, കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൻ.മഹേശൻ, വി.എൻ.എസ് സംസ്ഥാന പ്രസിഡന്റ് എൻ.മോഹൻ അടൂർ, വിശ്വകർമ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി കെ.ജയൻ, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ, എൻ എസ് എസ് റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി. ആർ.രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.മണ്ണടി മോഹൻ, അട്ടത്തോട് ആദിവാസി മൂപ്പൻ വി.കെ.നാരായണൻ, പള്ളിയോട സംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സത്രം ജനറൽ കൺവീനർ എസ്.അജിത് കുമാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല എന്നിവർ പങ്കെടുക്കും. 12.30 ന് സത്ര വേദിയിലെ അയ്യപ്പ ക്ഷേത്രത്തിൽ മുൻ ശബരിമല മേൽശാന്തി തിരുനാവായ സുധീർ നമ്പൂതിരി പ്രതിഷ്ഠ നടത്തും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ധ്വജാരോഹണം നടത്തും. തുടർന്ന് അന്നദാനം . വൈകിട്ട് 6 .30 മുതൽ അഷ്ടപദി, സോപാന സംഗീതം, ദീപാരാധന, കളമെഴുത്തും പാട്ടും, ഭക്തി ഗാനസുധ .