
കോന്നി : എസ്.എൻ.ഡി.പി യോഗം 82 കോന്നി ശാഖയിലെ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠ വാർഷികം ഇന്ന് നടക്കും. രാവിലെ 5ന് ശാന്തി ഹവനം, 8 മുതൽ ഗുരുഭാഗവതപാരായണം, 1ന് അന്നദാനം, 2 മുതൽ റാന്നി ഡിവൈ.എസ്.പി ജി.സന്തോഷ്‌കുമാർ, കോന്നി ജോയിന്റ് ആർ.ടി.ഒ സി ശ്യാം എന്നിവർ നയിക്കുന്ന പഠന ക്‌ളാസും ബോധവത്കരണവും, വൈകിട്ട് 5ന് സമൂഹപ്രാർത്ഥന, 6.30ന് ദീപാരാധന, 7ന് ശാഖയുടെ കലണ്ടർ യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ പ്രകാശനം ചെയ്യും. പ്രസിഡന്റ് സുരേഷ് ചിറ്റലക്കാട്, വൈസ് പ്രസിഡന്റ് കെ.എൻ.ശശിധരൻ, സെക്രട്ടറി എ.എൻ.അജയകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും.