
വെൺമണി : കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ബോധപൗർണ്ണമി ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ വെൺമണി ലോഹ്യാ മെമ്മോറിയൽ ഹൈസ്‌കൂളിൽ നടക്കും. പി.ടി.എ പ്രസിഡന്റ് സുമ ഷിബു അദ്ധ്യക്ഷയാകും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് അസി.സർക്കുലേഷൻ മാനേജർ എസ്. അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തും. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ ജില്ലാ യൂത്ത് കോ ഓഡിനേറ്റർ ജയിംസ് ശാമുവൽ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജിജി ഐപ്പ് മാത്യു ക്ലാസ് നയിക്കും. സ്‌കൂൾ സയൻസ് ക്ലബ് കൺവീനർ ലിഷ താര ഉമ്മൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മറിയം വർഗീസ് നന്ദിയും പറയും.