കോന്നി : ആദിവാസി ദമ്പതികളുടെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാംപാറ ആദിവാസി കോളനിയിൽ ആയിരുന്നു സംഭവം. കോളനിയിലെ പത്മനാഭൻ, വിലാസിനി ദമ്പതികളുടെ പെൺകുഞ്ഞ് ആണ് മരിച്ചത്. 9ന് രാത്രി ഉറങ്ങിയ കുഞ്ഞി​നെ അടുത്ത ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആണ് മരി​ച്ചതെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.