കോന്നി: ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8 ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി കുളത്തിങ്കലാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ കുളത്തുങ്കൽ സ്വദേശി സിജോ എസ്.ബിജു( 18) നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.