പത്തനംതിട്ട: കാതോലിക്കേറ്റ്‌ കോളേജ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അലുമ്നി അസോസിയേഷൻ നേതൃത്വത്തിൽ 1952 മുതൽ 2022 വരെയുള്ള കോളേജ് ഭാരവാഹികളുടെ സംഗമം 17ന്‌ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് രജിസ്‌ട്രേഷൻ ആഭംഭിക്കും. ഇതോടൊപ്പം യൂണിയൻ ഭാരവാഹികളായവരെ ആദരിക്കൽ , ഭാരവാഹികളുടെ ഓർമ്മ പുതുക്കൽ , കലാപരിപാടികൾ എന്നിവയും നടക്കും വിശദവിവരങ്ങൾക്ക് ഫോൺ- 8547716844. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പലും അലുമിനി പ്രസിഡന്റുമായ ഡോ.ഫിലിപ്പോസ് ഉമ്മൻ, വൈസ് പ്രസിഡന്റ് സലിം പി.ചാക്കോ , ജനറൽ സെക്രട്ടറി ഡോ.അനു പടിയറ ,ജോയിന്റ് സെക്രട്ടറി ഡോ.റാണി എസ്.മോഹൻ ,എക്‌സിക്യൂട്ടീവ് അംഗം മോൻസി സാമുവേൽ എന്നിവർ പങ്കെടുത്തു.