പത്തനംതിട്ട : ജില്ലയിൽ ആരംഭിച്ച 27 -ാമത് സംസ്ഥാന സീനിയർ പുരുഷ, വനിതാ സോഫ്റ്റ് ബാൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിയതായി ഓർഗനൈസിംഗ് സെക്രട്ടറി സുമേഷ് മാത്യു, കൺവീനർ വിപിൻ ബാബു എന്നിവർ അറിയിച്ചു. മാറ്റിവയ്ക്കുന്ന മത്സരങ്ങൾ അനുകൂല കാലാവസ്ഥയുള്ള അടുത്തുളള ദിവസങ്ങളിൽ പത്തനംതിട്ടയിൽ തന്നെ നടത്തും.