റാന്നി : വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ 20ന് പൊതു വിജ്ഞാനത്തെ ആധാരമാക്കി ഇന്റർ സ്‌കൂൾ ക്വിസ് മത്സരം നടക്കും. അംഗീകൃത സ്‌കൂളുകളിലെ ഒൻപത്, 10,11,12 ക്ലാസുകളിലെ രണ്ട് കുട്ടികളടങ്ങുന്ന ഒരു ടീമിന് ഈ മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. പങ്കെടുക്കാൻ താൽപ്പര്യമുളള വിദ്യാലയങ്ങൾ httsp://forms.gle/G5eJKSPBfhhCehr66 എന്ന ലിങ്കിൽ 18ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ : 9074 861 117.