nurse

പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് സ്‌ക്രബ് നഴ്‌സ് തസ്തികയിലേക്ക് കാസ്പ് മുഖേന താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് രാവിലെ 11 ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. യോഗ്യത ബി.എസ്‌സി നഴ്‌സിംഗ്, ജനറൽ നഴ്‌സിംഗ് (കേരള നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ചത്). കാത്ത് ലാബ് സ്‌ക്രബ് നഴ്‌സ് ആയി പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.