തിരുവല്ല: നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാൾ 15മുതൽ 27വരെ നടക്കും.15ന് 2.30ന് തോമത്ത് കടവിൽനിന്ന് പെരുന്നാൾ കൊടി ഘോഷയാത്ര. 5ന് ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് 6.30ന് പഴയ സെമിത്തേരിയിൽ പരേത്മാക്കൾക്ക് പ്രണാമം അർപ്പിച്ച് 1950 വിളക്കുകൾ തെളിക്കും.16ന് 9ന് നിരണംഭദ്രാസന മർത്തമറിയം സമാജം ധ്യാനം ഡോ.യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.17ന് 10ന് നിരണം ഭദ്രാസന സണ്ടേസ്കൂൾ അദ്ധ്യാപകസമ്മേളനം. 18ന് രാവിലെ 8ന് യുഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കുർബാന 10ന് സൗജന്യ മെഡിക്കൽക്യാമ്പ്. രാത്രി 8ന് മാർഗംകളി.19ന് രാവിലെ7.10ന്കുർബാന.3ന് ഓഡിറ്റോറിയത്തിൽ വൈദികസമ്മേളനം.3ന് പരിസ്ഥിതിസമ്മേളനത്തിൽ ഫാ.കോശി ജോൺ അദ്ധ്യക്ഷത വഹിക്കും.രാത്രി 8ന് കോൽക്കളി. 20ന് രാവിലെ 7.10ന് ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കുർബാന. വൈകിട്ട് 5.30ന് പരുമല പള്ളിയിൽനിന്ന് റാസയും 8ന് വാഴ്‌വും 8.15ന് മ്യൂസിക്കൽ ലൈറ്റ് ഷോ. 21ന് 8ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് വെച്ചൂട്ടും 3ന് പൊതുസമ്മേളനവും 24ന് രാവിലെ 7.10ന് കുർബാന. 25ന് പുലർച്ചെ ജനനപ്പെരുന്നാൾ ശുശ്രൂഷയും വൈകിട്ട് 6ന് ശിശിരരാവും. 26ന് കുർബാന 10ന് ആയൂർവേദ മെഡിക്കൽ ക്യാമ്പ്, വൈകിട്ട് 6.30ന് ഇലഞ്ഞിക്കൽ പള്ളിയിൽനിന്ന് റാസ. 27ന് 7.30ന് ഗീവർഗീസ് മാർ പക്കോമിയോസിന്റെ നേതൃത്വത്തിൽ മുന്നിന്മേൽ കുർബാനയും നടക്കുമെന്ന് ഇടവക വികാരി ഫാ.തോമസ് മാത്യു, സഹവികാരി ഫാ.ബിബിൻ മാത്യു, ട്രസ്റ്റി പി.തോമസ് വർഗീസ്‌,സെക്രട്ടറി തോമസ്, ജനറൽകൺവീനർ ചെറിയാൻ തോമസ്, പബ്ലിസിറ്റി ജോ.കൺവീനർ ജിജു വൈക്കത്തുശ്ശേരി,പി.ജി.കോശി,എം.കെ.ജോൺ,ഫിലിപ്പ് വർഗീസ്, റെജി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.