mandir
അഖില കേരള കുറവർ മഹാസഭ അടൂർ താലൂക്ക് യൂണിയൻ മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഡോ.എം.എസ് സുനിൽ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : അഖില കേരള കുറവർ മഹാസഭ അടൂർ താലൂക്ക് യൂണിയൻ മന്ദിരം മുൻ സംസ്ഥാന രജിസ്റ്റർ പുതുമല സോമൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് മന്ദിരത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഏനാത്ത് അമ്മൂസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുസമ്മേളനം ഡോ.എം.എസ് സുനിൽ ഉദ്ഘാടനം ചെയ്തു. അടൂർ താലൂക്ക് പ്രസിഡന്റ് വി.കുട്ടപ്പൻ അദ്ധ്യക്ഷതവഹിച്ചു. കോവിൽമല രാജാവ് രാമൻ രാജ മന്നാൻ മുഖ്യപ്രഭാഷണം നടത്തി മുതിർന്ന സമുദായ നേതാക്കളെ എം.ജി കണ്ണൻ ആദരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളെ എസ്.സുകുമാരൻ അനുമോദിച്ചു ചടങ്ങിൽ ഡോ.മനോജ്, താലൂക്ക് സെക്രട്ടറി കെ.പി.രാജേഷ്, സിദ്ധനർ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ജയപ്രകാശ് സാധുജന പരിപാലന യോഗം സംസ്ഥാന സെക്രട്ടറി കരുണാകരൻ തണ്ടാൻ മഹാസഭ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഭാസ്കരൻ, കെ.പി.എം.എസ് താലൂക്ക് സെക്രട്ടറി അശോകൻ മങ്ങാട്, സാംബവ മഹാസഭ താലൂക്ക് സെക്രട്ടറി എൻ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു