13-sob-aleykutty-thomas
ഏലിക്കുട്ടി തോ​മസ്

കോട്ടയം : കുറുപ്പുന്തറ പുല്ലാപ്പള്ളിൽ പരേതനായ തോമസ് ജോസഫിന്റെ ( കുഞ്ഞച്ചൻ) ഭാര്യ ഏലിക്കുട്ടി തോമസ് (92) നി​ര്യാ​ത​യായി. മാൻവെട്ടം തലോടിൽ കുടുംബാം​ഗ​മാണ്. സംസ്‌കാരം 14ന് രാവിലെ 11ന് കുറുപ്പുന്തറ മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌​സ് ദേവാലയത്തിൽ . മക്കൾ- കേരള അസോസിയേഷൻ ഒഫ് ലോസ് ആഞ്ചലസ് പ്രസിഡന്റ് ടോമി തോമസ് പുല്ലാപ്പള്ളിൽ, സിറോ മലബാർ കാത്തലിക്ക് കോൺഗ്രസ് യു എസ് എ ചെയർമാൻ ജോർജുകുട്ടി തോമസ് പുല്ലാപ്പള്ളിൽ, വത്സമ്മ, ജോളിച്ചൻ തോമസ് പുല്ലാപ്പള്ളിൽ, മേരിയമ്മ, സെലിൻ, മിനി, ദീപ . മരുമക്കൾ ​: ജോസഫ് ചാത്തുകുളം, തോമസ് കുന്നുമ്മം തൊട്ടിയിൽ, സെബാസ്റ്റ്യൻ പുതുപ്പള്ളിൽ, മേരിക്കുട്ടി പഴയംകോട്ടിൽ, രാജിമോൾ നെടുമ്പാറ, ജസ്റ്റിൻ കാപ്പിൽ, ദീപ ഉപ്പാംതടം.