മണ്ണടി: മണ്ണടി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ രക്ഷാകർത്ത്വ സംഗമം നടത്തി. മണ്ണടി മുസ്ലിം ജമാഅത്ത് കേന്ദ്ര ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന സംഗമം ചീഫ് ഇമാം അമാനുല്ലാ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അൻസാരി ഏനാത്ത് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാൻ രക്ഷകർത്താക്കൾക്കുള്ള ട്രയിനിംഗ് ക്ലാസ് നയിച്ചു. നൂറുൽ ഹുദാ മദ്രസാ ഹാളിൽ കുട്ടികൾക്കുള്ള ട്രയിനിംഗ് ക്ലാസ് അജ്മൽ ഷാജഹാൻ നയിച്ചു. ജനറൽ സെക്രട്ടറി എം.ജലാലുദ്ദീൻ, വൈസ് പ്രസിഡന്റ് അൽ അമീൻ, ട്രഷറർ ജാഫർ ഖാൻ , കമ്മിറ്റി അംഗം സയ്യിദ് മഷ്ഹൂദ്, അസിസ്റ്റന്റ് ഇമാം യൂസുഫ് കൗസരി സംസാരിച്ചു.