 
പന്തളം: കുടശനാട് പുലിക്കുന്ന് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര വികസനത്തിന് ഗുരുവായൂർ ദേവസ്വത്തിന്റെ ധനസഹായം ലഭ്യമാക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു. പ്ലസ്ടു, ഡിഗ്രി ക്ലാസുകളിൽ ഉയർന്ന മാർക്കുകൾ നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രം പ്രസിഡന്റ് അനിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആർ.ശശി, കെ.സോമരാജൻ, കുടശനാട് മുരളി, കുറവർ മഹാസഭ ബോർഡ് മെമ്പർ എൻ ആനന്ദൻ, ക്ഷേത്രം പ്രസിഡന്റ് മനു, സെക്രട്ടറി ശ്യാം, കുറവർ മഹാസഭ രക്ഷാധികാരി സദാനന്ദൻ, പ്രസിഡന്റ് അനൂപ് ആനന്ദൻ, സെക്രട്ടറി എ ആർ അനിൽ എന്നിവർ പ്രസംഗിച്ചു.