അടൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ നയിച്ച വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം കെ.പി.സി.സി മെമ്പർ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ യു.ഡി. എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, തേരകത്ത് മണി, എസ്.ബിനു, അഡ്വ. ബിജു വർഗീസ്, എം.ജി കണ്ണൻ, സി.കൃഷ്ണകുമാർ, റെജി പൂവത്തൂർ, ബിജിലി ജോസഫ്, റെനോ പി.രാജൻ, കമറുദ്ദീൻ മുണ്ടുതറയിൽ, രാധാകൃഷ്ണൻ, ജി ജോഗിന്ദർ, ഭാസ്കരൻ പിള്ള, മുണ്ടപ്പള്ളി സുഭാഷ്, ഫെന്നി നൈനാൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, ഷെല്ലി ബേബി, ദിവ്യ അനീഷ്, അബിൻ ശിവദാസ്, ക്രിസ്റ്റോ വർഗീസ്, തുടങ്ങിയവർ സംസാരിച്ചു.