 
തിരുവല്ല: വിമുക്‌ത ഭടൻ കൂടിയായ നടൻ എം.ജി.സോമന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികം നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സിനിമ സീരിയൽതാരം മോഹൻ അയിരൂർ മുഖ്യപ്രഭാഷണം നടത്തി. എം.ജി.സോമന്റെ മകൾ സിന്ധു ഗിരീഷ്, ഭർത്താവ് ഗ്രൂപ്പ് ക്യാപ്റ്റൻ ജി.ജി. കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. വിമുക്തഭട സംഘടന ജില്ലാപ്രസിഡന്റ് ജി.ആർ.പിള്ള, അഡ്വ.രാജേഷ് നെടുമ്പ്രം, ഡോ.ഗോപാൽ.കെ. നായർ, സി.എം.ഡാനിയേൽ, ആന്റണി എം.റ്റി, ബന്നി കാരയ്ക്കാട്ട്, ജിജോ ചെറിയാൻ, സി.എസ്.ചന്ദ്രശേഖരൻ നായർ, മാത്യൂ ജോർജ്, റ്റി.ഐ. കുരുവിള,എം.എം.മാത്യൂ,കെ.എം.അബൂബേക്കർ,റ്റി.എൻ.ഗോപിനാഥപിള്ള, കെ.ഐ.തോമസ്, സുജാത കുറുപ്പ്, ശാരദ രാധാകൃഷ്ണൻ, രാധമ്മ കെ.എം എന്നിവർ പ്രസംഗിച്ചു.