 
അത്തിക്കയം : റാന്നി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 68000 രൂപ അനുവദിച്ച് പുനർ നിർമ്മിച്ച അറയ്ക്കമൺ ചേന്നം പാററോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് പണിക്കർ നിർവഹിച്ചു. വാർഡ് മെമ്പർ സോണിയ മനോജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ് നാറാണമൂഴിപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറം പ്ലാക്കൽ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സാംജി ഇടമുറി, റെജി വാലു പുരയിടത്തിൽ, മിനി ഡോമിനിക്, റോസമ്മ വർഗീസ്, സന്ധ്യ അനിൽകുമാർ, ജോർജ് ജോസഫ്, കെ.കെ ഗോപിനാഥൻ, എം.പി സുരേന്ദ്രൻ, മനോജ് തോണിക്കടവിൽ, ഷിബു തോണിക്കടവിൽ, ഷിജു വളവനാലിൽ, ബിനോയ് വി.ജി,സോദരൻ,എന്നിവർ പ്രസംഗിച്ചു.