drugs
തിരുവല്ലയിൽ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു

തിരുവല്ല: എ.ഐ.വൈ.എഫ്. തിരുവല്ല ടൗൺ മേഖല കമ്മിറ്റി ലഹരിവിരുദ്ധ പ്രചാരണം നടത്തി. ബോധവത്ക്കരണ പരിപാടി സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എസ്. റെജി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ടൗൺ മേഖല അംഗം ശ്രീവൽസ്‌ തമ്പി അദ്ധ്യക്ഷനായി. ടൗൺ മേഖലാ സെക്രട്ടറി വിഷ്ണു ഭാസ്കർ, മണ്ഡലം പ്രസിഡന്റ് അനീഷ് സുകുമാരൻ, മണ്ഡലം കമ്മിറ്റിയംഗം ലിജു വർഗീസ്, അനിത പ്രസാദ്, അജീഷ് കുമാർ, സാലുജോൺ, ബിൻസൺ ജോർജ്, ശിവപ്രസാദ്, അലക്സ് എന്നിവർ പ്രസംഗിച്ചു . അജീഷ് കുമാർ ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിക്ക്‌ എതിർവശം സംഘടിപ്പിച്ച ആർട്ട് വാളിൽ സാംസ്‌കാരിക സാമൂഹിക പ്രവർത്തകരും വിദ്യാർത്ഥികളും അദ്ധ്യാപകരും കുറിപ്പെഴുതി. ലഘുലേഖ വിതരണവും നടത്തി.