 
തിരുവല്ല: യു.ആർ.ഐ. സെന്ററിന്റെയും ജനകീയ കൂട്ടായ്മകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മതേതര ജനകീയ കൂട്ടായ്മ ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശം ദൈവം തന്ന നൈസർഗികമായ അവകാശമാണെന്നും മാനുഷികമായി ജീവിക്കാനുള്ള സാഹചര്യം എല്ലാവർക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഡോ.സൈമൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് ചാക്കോ, പി.പി.ജോൺ, രാജൻ മാത്യു, എം.എം.മാത്യു,എം.എ.തോമസ് രാജു എംടി, ബാബു സി.എ, പി.ജെ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.