 
അടൂർ : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഏഴംകുളം നെടുമൺ പറമ്പുവയൽകാവ് മുതിരവിള പുത്തൻ വീട്ടിൽ വിഷ്ണു വിജയനെ (കിച്ചു- 28) കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. ഇയാൾ ഒളിവിലായിരുന്നു. ഞായറാഴ്ച വൈകിട്ട് ഇയാൾ പറക്കോട് മെഡിക്കൽ സെന്ററിൽ പരിക്കുപറ്റി എത്തുകയും ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച യുവാവിനു നേരെ മുളക് സ്പ്രേ അടിച്ചശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് പിടികൂടിയത് . ഏപ്രിലിൽ കൊട്ടാരക്കര സബ് ജയിൽ വാർഡൻമാരെ ഉൾപ്പെടെ ആക്രമിച്ച കേസിലും പ്രതിയാണ്. അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി,സബ് ഇൻസ്പെക്ടർ ഹാറൂൺ റഹ്മാൻ എന്നിവരാണുള്ളത്.