 
ചെങ്ങന്നൂർ: നഗരത്തിൽ ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ചെങ്ങന്നൂരിലെ ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിലേക്കു സമീപത്തെ പറമ്പിലെ പുളിമരം കടപുഴകി വീണു. ആറ് പേർക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. കോഫിഹൗസിന്റെ അടുക്കള, ശുചിമുറി, പാർക്കിംഗ് ഏരിയ എന്നിവയ്ക്ക് മുകളിലാണ് മരം വീണത്.