ചെങ്ങന്നൂർ: പുലിയൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ ചികിത്സയ്ക്കായി എത്തുന്നവർക്ക് മരുന്നുലഭ്യതയും പരിശോധനാസംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന് ലോക് താന്ത്രിക് ജനതാദൾ പുലിയൂർ പഞ്ചായത്ത് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. പുലിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.വി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ആർ. പ്രസന്നൻ, അരുൺ പേരിശേരി, ജി. വിശ്വനാഥൻ, ആർ. അജേഷ്, എം.കെ. മോനച്ചൻ, എം.ജി. ഹരിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.