ചെങ്ങന്നൂർ: സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി. ചെങ്ങന്നൂരിന്റെ നേതൃത്ത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി തൊഴിൽ പരിശീലന ശില്പശാല നടത്തി. 10രക്ഷിതാക്കൾക്ക് ക്രിസ്മസ് സ്റ്റാർ നിർമ്മിക്കുന്നതിലാണ് പരിശീലനം നൽകിയത്്. ഇവർ വിവിധതരം പേപ്പർ ഉപയോഗിച്ച് നിർമ്മിക്കുന്ന സ്റ്റാർ അദ്ധ്യാപകർക്കും, കുട്ടികൾക്കും നൽകി വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. എസ്.എസ്.കെ.സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപിക ജെസ്സി ബേസിൽ പരിശീലനത്തിന് നേതൃത്വം നൽകി.