bjp
ഉമയാറ്റുകര സർവ്വീസ് സഹകരണ ബാങ്കിനു മുന്നിൽ ബി.ജെ.പി. നടത്തിയ പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ഉമയാറ്റുകര സർവീസ് സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകരെ അണിനിരത്തി ബി.ജെ.പി. തിരുവൻവണ്ടൂർ പഞ്ചായത്തു കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ടി. ഗോപി, നിഷ ബിനു, ശ്രീവിദ്യ മുഖശ്രീ, കലാരമേശ്, അജി ആർ.നായർ, ജിബി കീക്കാട്ടിൽ, മാത്യു തമ്പി, പി.ടി.ലിജു, എസ്.രഞ്ചിത്ത് എന്നിവർ പ്രസംഗിച്ചു.