ചെങ്ങന്നൂർ: ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗവും സി-ഡാക്കും സംയുക്തമായി ശില്പശാല നടത്തി. സി-ഡാക്ക് ഹാർഡ് വെയർ ഡിസൈൻ ഗ്രൂപ്പ് ശാസ്ത്രജ്ഞ നീത മരിയ സെലിൻ ഉദ്ഘാടനം ചെയ്തു. പ്രൊവിഡൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് സൈമൺ, ഡീൻ പ്രൊഫ. അലക്‌സ് മാത്യു , കോ-ഓർഡിനേറ്റർ പ്രൊഫ. നിഷ തോമസ് എന്നിവർ പ്രസംഗിച്ചു.