പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ കൊടുമണ്ണിൽ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിൽ പറക്കോട് ബ്ലോക്ക് ഓവറോൾ കിരീടം നേടി. കലാതിലകമായി സുനു സാബു (പന്തളം ബ്ലോക്ക്) വിനെയും കലാപ്രതിഭയായി തോമസ് ചാക്കോ (റാന്നി ബ്ലോക്ക്) യേയും തിരഞ്ഞെടുത്തു. കായിക പ്രതിഭ പട്ടം വി.പി.മനുവും (പറക്കോട്), പി.ബിജോയിയും (അടൂർ നഗരസഭ) പങ്കിട്ടു. കായിക പ്രതിഭ (വനിത) ശോഭാ ഡാനിയേൽ (കോയിപ്രം ബ്ലോക്ക്), സീനിയർ ഗേൾസ് അഞ്ജലീന, ടോമി (കോയിപ്രം ബ്ലോക്ക്), എസ്.സൗമ്യ (കോന്നി ബ്ലോക്ക്), സീനിയർ ബോയ്‌സ് അലൻ പി.ചാക്കോ.
വിജയികൾക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീനാ പ്രഭ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, വൈസ് പ്രസിഡന്റ് ധന്യാദേവി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വിപിൻ കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എസ്.രാജു, അഞ്ജന ബിനുകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആർ.മുരളീധരൻ നായർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്.ബി. ബീന, ജില്ലാ യൂത്ത് കോഓർഡിനേറ്റർ ബിബിൻ എബ്രഹാം, ഫെഡറൽ ബാങ്ക് റീജണൽ മാനേജർ ജോയി തുടങ്ങിയവർ പങ്കെടുത്തു.